Friday 5 January 2018

ബാറ്ററിയുടെ കാര്യത്തില്‍ നമ്മള്‍ കബളിപ്പിക്കപ്പെടുന്നുവോ?






ബാറ്ററിയുടെ കാര്യത്തില്‍ നമ്മള്‍ കബളിപ്പിക്കപ്പെടുന്നുവോ?


ജീവിതം മാറ്റിമറിച്ച സാങ്കേതിക വികാസങ്ങള്‍ക്ക് പിന്നിൽ ഗൂഢാലോചനയുണ്ടോ? 
അന്വേഷണാത്മക പത്രപ്രവർത്തകനായ ജാക്വസ് പെറേറ്റിയുടെ ഏറ്റവും പുതിയ പുസ്തകമായ 'ദ ഡീൽസ് ദാറ്റ് മെയ്ഡ് ദ വേൾഡ്' എന്ന പുസ്തകം അത്തരം രഹസ്യങ്ങളിലേക്കാണ് വാതിൽ തുറക്കുന്നത്. 1932-ൽ ജനീവയിൽ അതിരഹസ്യമായി നടന്ന ഗൂഢാലോചനയാണ് പുതിയ പുതിയ ഉത്പന്നങ്ങൾ ലോകത്ത് എത്തിക്കുന്നതിന് വഴി തുറന്നതെന്ന് അദ്ദേഹം പറയുന്നു. നാം എന്ത് കഴിക്കണം, എന്തുവാങ്ങണം എങ്ങനെ ജീവിക്കണമെന്ന് നിർമ്മാതാക്കൾ തീരുമാനിച്ചത് ഈ യോഗത്തിലൂടെയാണെന്നും അദ്ദേഹം അവകാശപ്പെടുന്നു.

ഇലക്ട്രിക് ബൾബുകളുടെ ആയുസ്സിൽനിന്നായിരുന്നു ഇത്തരമൊരു ആലോചനയുടെ തുടക്കം. വൈദ്യുത ബള്‍ബുകള്‍ വ്യാവസായികമായി ഉല്‍പ്പാദിപ്പിക്കപ്പെട്ടു തുടങ്ങിയ  1901 കാലഘട്ടത്തില്‍ ഇറങ്ങിയ ബള്‍ബുകള്‍ ദീഘകാല പ്രവര്‍ത്തന മികവു പുലര്‍ത്തുന്നവയായിരുന്നു. ഉപഭോക്താക്കൾക്ക് വലിയ അനുഗ്രഹമായിരുന്നുവെങ്കിലും,കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം  ഈ ഫ്യൂസാകാത്ത ബള്‍ബുകള്‍ ഇലക്ട്രിക് ബൾബ് നിർമ്മാതാക്കൾക്ക് വലിയ പ്രഹരമായി.കാരണം ഒരിക്കല്‍ വാങ്ങിയാല്‍ അവ അങ്ങനെയൊന്നും കേടാകില്ല.അതിനാല്‍ പുതിയ പുതിയ ഉപഭോക്താക്കള്‍ മാത്രമേ പുതിയ ബള്‍ബുകള്‍ വാങ്ങൂ 

തുടർന്നാണ് 1932-ൽ ജനീവയിൽ ലോകത്തെ അഞ്ച് വലിയ ബൾബ് നിർമ്മാതാക്കൾ രഹസ്യയോഗം ചേർന്നത്. അമേരിക്കയിലെ ജനറൽ ഇലക്ട്രിക്,ഹോളണ്ടിലെ ഫിലിപ്സ് ,ജര്‍മ്മനിയിലെ ഓശ്രം ഉൾപ്പെടെയുള്ള നിർമ്മാതാക്കൾ ഈ യോഗത്തിലുണ്ടായിരുന്നു. എക്കാലവും നിലനിൽക്കുന്ന ബൾബ്, വ്യവസായത്തിന് തിരിച്ചടിയാണെന്ന് യോഗം വിലയിരുത്തി. ആരും മേലിൽ നിശ്ചിത മണിക്കൂറിനപ്പുറം ആയുസ്സുള്ള ബൾബുകള്‍  ഉണ്ടാക്കരുതെന്നും ഈ യോഗത്തിൽ ധാരണയായി. ഈ യോഗത്തിന്റെ രേഖകൾ പിന്നീട് കിഴക്കൻ ജർമനിയിൽ പ്രവർത്തിച്ചിരുന്ന ഓസ്രാം ഇലക്ട്രിക്കൽ കമ്പനിയിൽനിന്ന് ചരിത്രകാരനായ ഗുന്തർ ഹെസ് കണ്ടെത്തുകയായിരുന്നു.
ഒാസ്രാമിന്‍റെ സിഇഒ വില്യം മെയ്ൻഹാർഡും ഫിലിപ്‌സ് കമ്പനിയുടെ സ്ഥാപകൻ ആന്‍റൺ ഫിലിപ്‌സുമാണ് ബൾബുകളുടെ ആയുസ് സംബന്ധിച്ച് ഒരു ധാരണ ഉണ്ടാക്കണെമന്ന നിർദ്ദേശം മുന്നോട്ടുവെച്ചത്. ഈ രംഗത്തെത്തുന്ന എല്ലാ സ്ഥാപനങ്ങളും ആ ധാരണ പിന്തുടരണമെന്നും യോഗത്തിൽ തീരുമാനിച്ചു അന്നുമുതൽക്കാണ് ഇലക്ട്രിക്കൽ ഉത്പന്നങ്ങൾക്ക് ആയുസ് നിശ്ചയിച്ച് നിർമ്മിക്കാൻ കമ്പനികൾ തീരുമാനിച്ചതെന്ന് ചരിത്രകാരന്‍ പറയുന്നു.

ബൾബുകളുടെ കാര്യത്തിൽ വിജയകരമായി നടപ്പിലാക്കപ്പെട്ട ആയുർദൈഘ്യം  കുറയ്ക്കല്‍ ഈ സഖ്യത്തിലേര്‍പ്പെട്ട കമ്പനികളുടെ ലാഭത്തില്‍ വന്‍ വര്‍ദ്ധനയാണുണ്ടാക്കിയത്.പരീക്ഷിച്ചു വിജയിച്ച ഈ തന്ത്രം ഈ കമ്പനികള്‍ പതുക്കെ അവരുടെ മറ്റുല്‍പ്പന്നങ്ങളിലേക്കും   വ്യാപിപ്പിക്കാൻ തുടങ്ങി. ഉപഭോക്തൃസംസ്‌കാരം വളർത്തുവാനും പുതിയ പുതിയ ഉത്പന്നങ്ങളിലേക്ക് ഉപഭോക്താക്കളെ ആകർഷിക്കുവാനും നയം രൂപവൽക്കരിക്കാൻ നിർമ്മാതാക്കൾ തയ്യാറായി.

 കാറുകളിലായിരുന്നു അടുത്ത പരീക്ഷണം. വിപണിയില്‍ ലഭ്യമായ ഒരു മോഡൽ കാര്‍ സ്വന്തമാക്കിയ ഉടമകളില്‍ അസംതൃപ്തി ജനിപ്പിക്കുംവിധം  ആ കാറുകളുടെ പുതിയ മോഡലുകൾ രംഗത്തിറക്കുകയായിരുന്നു തന്ത്രം.
ജനറൽ മോട്ടോഴ്‌സ് സിഇഒ. ആയിരുന്ന ആൽഫ്രഡ് പി. സ്ലോവാനാണ് 1950-കളിൽ ഇത്തരമൊരു നയം നടപ്പിലാക്കിയത്. പുതിയതായി വരുന്ന മോഡലുകളിൽ കൂടുതൽ ആകർഷണീയമായി എന്തെങ്കിലും ഉണ്ടാകുമെന്ന ധാരണ നിലനിർത്തക്ക വിധത്തിൽ ഓരോ പുതിയ മോഡലുകളിലും കാര്‍ സ്റ്റീരിയോ,പവര്‍ വിന്‍ഡോ,തുകല്‍ സീറ്റുകള്‍,ആകര്‍ഷകമായ ബോണറ്റ് ഡിസൈന്‍ തുടങ്ങി ആകര്‍ഷകമായി ഒറ്റ നോട്ടത്തില്‍ പുതിയ മോഡലും,പഴയ മോഡലും മനസ്സിലാകുന്ന  വിധത്തില്‍ കാര്‍ രൂപകൽപന ചെയ്യുകയെന്നതായിരുന്നു അദ്ദേഹം സ്വീകരിച്ച തന്ത്രം. അത് വിജയിച്ചു. കാർ നിർമ്മാതാക്കൾതന്നെ അവരുടെ പഴയ മോഡലിൽ തൃപ്തരല്ലെന്ന ധാരണ ഉപഭോക്താക്കളിലെത്തിക്കുകയും പുതിയ മോഡലുകളിലേക്ക് ആളുകൾ കൂടുതലായി ആകർഷിക്കപ്പെടുകയും ചെയ്തു.

 പ്രായമായവരോട് ചോദിച്ചാല്‍ അറിയാം  ആദ്യകാലങ്ങളില്‍ ഇറങ്ങിയിരുന്ന   അംബാസിഡര്‍ ,പ്രീമിയര്‍ പദ്മിനി തുടങ്ങി കാറുകളിലും,
ജീപ്പുകളിലും ഉപയോഗിച്ചിരുന്ന ബാറ്ററികള്‍ ചുരുങ്ങിയത് പത്തു വര്‍ഷം നന്നായി
ത്തന്നെഉപയോഗിക്കാമായിരുന്നു.പിന്നെയും ചില വര്‍ഷങ്ങള്‍ ബാറ്ററി മെക്കാനിക്ക് മാരുടെ സഹായത്തോടെ  ഉന്തിത്തള്ളിയും ആ ബാറ്ററികള്‍ വണ്ടികളില്‍ ഉപയോഗിക്കുമായിരുന്നു.

  എന്നാല്‍ ഇപ്പോഴോ...വാങ്ങുന്ന പുതിയ  ബാറ്ററികള്‍ മൂന്നു വര്‍ഷംപോലും നമുക്ക് പൂര്‍ണ്ണമായി ഉപയോഗിക്കാന്‍ സാധിക്കുന്നില്ല.ഇന്‍വേര്‍ട്ടര്‍,സോളാര്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ബാറ്ററികള്‍ അവയുടെ ഗ്യാരണ്ടി പീരിയഡില്‍ തന്നെ ചാര്‍ജ് സംഭരിക്കാനുള്ള ശേഷി പകുതിയിലും താഴെയായി കുറയുന്നു.ഇതുമൂലം നമുക്ക് അപ്രതീക്ഷിതമായി കറണ്ട്  നിലക്കുമ്പോള്‍വന്‍തുക മുടക്കി സോളാര്‍ വൈദ്യുതി  പ്ലാന്‍റ് ,അല്ലെങ്കില്‍ ഇന്‍വെര്‍ട്ടര്‍ ഫിറ്റ്‌ ചെയ്തത് വെറുതെയാകുന്നു.കാരണം എന്താണെന്നരിയുമോ?

     നമ്മള്‍ കാറുകളുടെയും,ബള്‍ബുകളുടെയും കാര്യത്തില്‍ മനസ്സിലാക്കിയത് പോലെ   ബാറ്ററി നിര്‍മ്മാതാക്കളും അവരുടെ ബാറ്ററികളുടെ ആയുസ്സ് ലിമിറ്റ് ചെയ്തു വില്‍പ്പന കൂട്ടാനുള്ള തന്ത്രങ്ങള്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങളില്‍ ഏര്‍പ്പെടുത്തി .  
ബാറ്ററികളുടെ ആയുസ്സ് കുറയാനുള്ള പ്രധാന കാരണം അവയില്‍ ചാര്‍ജ് സംഭരിക്കുന്ന ലെഡ് നിര്‍മ്മിതമായ പ്ലേറ്റുകളില്‍ സള്‍ഫ്യൂറിക് ആസിഡ് അവക്ഷിപ്തമായ സള്‍ഫേറ്റ് ഒരു കോട്ടിംഗ് പോലെ പൊതിയുന്നതാണ്.കറണ്ട് ഒട്ടും കടത്തിവിടാത്ത പ്ലാസ്റ്റിക് പോലുള്ള ഈ സള്‍ഫേറ്റ് കോട്ടിംഗ് ബാറ്ററിയിലെ ആസിഡിനെ ലെഡ് പ്ലേറ്റുകളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നത് തടയുന്നു.ഇത് മൂലം ബാറ്ററിക്ക് അതിന്‍റെ മുഴുവന്‍ കപ്പാസിറ്റിയിലും ചാര്‍ജ് സംഭരിച്ചു വയ്ക്കാന്‍ കഴിയുകയില്ല.

 ഇങ്ങനെ സള്‍ഫേറ്റ് കോട്ടിംഗ് ബാറ്ററി പ്ലേറ്റുകളില്‍ പിടിക്കുന്നത്‌ ഒഴിവായിരുന്നെങ്കില്‍ ബാറ്ററി ദീര്‍ഘകാലം കാര്യക്ഷമതയോടെ നമുക്കുപയോഗിക്കാന്‍ സാധിച്ചേനെ.ബാറ്ററി പ്ലേറ്റുകളില്‍ സള്‍ഫേറ്റ് കോട്ടിങ്ങ്ഉണ്ടാകുന്നതു തടയുന്ന കെമിക്കലുകള്‍ ആണ് ബ്ലാങ്ക് ഫിക്സ് എന്നപേരില്‍ അറിയപ്പെടുന്നത്.

ലെഡ് ആസിഡ് ബാറ്ററികളുടെ  ചാര്‍ജ് സംഭരണ ശേഷികാലപ്പഴക്കത്താല്‍ കുറയുമ്പോള്‍ അത് തിരിച്ചെടുക്കുന്നതിനുള്ള റീ ജുനവേറ്റിങ്ങ്  ബ്ലാങ്ക് ഫിക്സ് ആണ് ബാറ്ററിബൂസ്റ്റര്‍.
എന്ത് കൊണ്ട് ലെഡ് ആസിഡ് ബാറ്ററികളുടെ ചാര്‍ജ് സംഭരണ ശേഷി കാലക്രെമേണ നഷ്ടപ്പെടുന്നു?.
പ്രധാനമായും രണ്ടു കാരണങ്ങളാണ്  ലെഡും സള്‍ഫ്യൂരിക് ആസിഡും മുഖ്യ ഖടകങ്ങളായ അക്യുമുലേറ്ററുകള്‍ക്ക് (ബാറ്ററികള്‍ക്ക്) അവയുടെ ചാര്‍ജ് സംഭരണ ശേഷി നഷ്ടപ്പെടുന്നത്
1.ലെഡ് ആസിഡ് ബാറ്ററികളില്‍ പോസിറ്റീവ് പ്ലേറ്റായി ലെഡ് ഡയോക്സൈഡും നെഗറ്റിവ് പ്ലേറ്റായി സ്പോഞ്ചു ലെഡും ഉപയോഗിക്കുന്നു.ബാറ്ററി ഡിസ്ചാര്‍ജ് ആകുമ്പോള്‍ നെഗറ്റിവ് പ്ലേറ്റില്‍ സള്‍ഫേറ്റ് ക്രിസ്റ്റലുകള്‍ രൂപപ്പെടുന്നു.ഇളക്ട്രോലെറ്റ് ആയി ഉപയോഗിക്കുന്ന സള്‍ഫ്യൂരിക് ആസിഡിലെ സള്‍ഫര്‍ വൈദ്യുത രാസിക പ്രവര്‍ത്തനം മൂലം സള്‍ഫേറ്റ് ആയി മാറുകയാണ് ഇവിടെ സംഭവിക്കുന്നത്‌.പ്രതല വിസ്തീര്‍ണ്ണം കൂടുന്നതിനായി സ്പോഞ്ചുരൂപത്തില്‍ ഫോം ചെയ്തിരിക്കുന്ന നെഗറ്റീവ് പ്ലേറ്റില്‍ കാലക്രെമേണ വൈദ്യുതരോധിയായ സള്‍ഫേറ്റ്ക്രിസ്റ്റലുകള്‍ ഒരു പ്ലാസ്റ്റിക് ആവരണം പോലെ കോട്ട് ചെയ്യപ്പെടുന്നു.ഇതുമൂലം ബാറ്ററിയുടെ ചാര്‍ജ് സംഭരണ ശേഷി (Ah) കുറഞ്ഞുവരുന്നു.
2.ബാറ്ററിയുടെ പ്ലേറ്റ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ലിഗ്നോ സള്‍ഫേറ്റ്,സള്‍ഫോനേറ്റ് നാഫ്തലിന്‍ ,ആന്റിമണി,ടിന്‍,
കാല്‍സിയം,അലോയ്ഡ് സെലീനിയം,സില്‍വര്‍ തുടങ്ങിയ രാസ/ലോഹ സംയുക്തങ്ങള്‍ ചാര്‍ജിംഗ് സമയത്ത് ലെഡ് പ്ലേറ്റ്കളില്‍ നിന്നും ഇലക്ട്രോലൈറ്റില്‍ കലരുകയും ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ ഇവ തിരികെ പ്ലേറ്റുകളിലേക്ക് തിരിച്ചെത്താന്‍ കഴിയാതെ ചെളി രൂപത്തിലുള്ള അവക്ഷിപ്തമായി ബാറ്ററിയുടെ അടിത്തട്ടില്‍ അടിഞ്ഞുകൂടി ഒരു കണ്ടക്ട്ടിംഗ് പാത്ത് രൂപപ്പെടുന്നു.ഇതുമൂലം ബാറ്ററിയിലേക്ക് നല്‍കുന്ന ചാര്‍ജിംഗ് കറണ്ടില്‍ ഒരു ഭാഗം ഈ അവക്ഷിപ്തത്തിലൂടെ ഷോര്‍ട്ട് ചെയ്യപ്പെടുകയും ബാറ്ററി ചൂടാവുകയും ചെയ്യുന്നു.തന്മൂലം ബാറ്ററിയുടെ ചാര്‍ജ് സംഭരണ ശേഷി ഗണ്യമായി കുറയുകയും ചെയ്യുന്നു.

മേല്‍പ്പറഞ്ഞ രാസ/ലോഹ സംയുക്തങ്ങള്‍ ബാറ്ററിയുടെ ചാര്‍ജ് സംഭരണ ശേഷി നിര്‍ണ്ണയിക്കുന്നതില്‍,പ്രധാനപങ്കുവഹിക്കുന്നവയാ
ണ്.ചാര്‍ജിംഗ് സമയത്ത് ആസിഡില്‍ 
ലയിക്കുന്ന ഈ സംയുക്തങ്ങള്‍ ഡിസ്ചാര്‍ജ് സമയത്ത് തിരികെ ബാറ്ററി പ്ലേറ്റുകളില്‍ പുനപ്രേവേശിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
എന്നാല്‍ വൈദ്യുത രോധിയായ സള്‍ഫേറ്റ് ക്രിസ്റ്റല്‍ ഫോര്‍മേഷന്‍ ഒരു പ്ലാസ്റ്റിക് കോട്ടിംഗ് പോലെ ഏറെക്കുറെ,ബാറ്ററി,പ്ലേറ്റുകളെപൊതിഞ്ഞിരിക്കു
ന്നതിനാല്‍,പുനപ്രവേശനം സാധ്യമാകുന്നില്ല.
ബാറ്ററി സെല്ലുകളിലെ,സള്‍ഫേറ്റ്,ഫോര്‍മേഷന്‍ വൈകിപ്പിക്കുന്നതിനു ബ്ലാങ്ക് ഫിക്സ് എന്നരാസ സംയുക്തങ്ങള്‍ ഉപയോഗിക്കുന്നു.ബാറ്ററിയുടെ നിര്‍മ്മാണ ഘട്ടത്തില്‍ ചേര്‍ക്കുന്ന ഇവ ഒന്ന്‍..ഒന്നര വര്‍ഷത്തിനുള്ളില്‍,പ്രവര്‍ത്തനരഹിതമാകുന്നതാണ് ഇപ്പോള്‍ കണ്ടുവരുന്നത്.
പണ്ട് കാലങ്ങളില്‍ ഉപയോഗിച്ചിരുന്ന ലെഡ് ആസിഡ് ബാറ്ററികള്‍ എട്ടു പത്തു വര്‍ഷം വരെ പ്രശ്ന രഹിതമായി,ഉപയോഗിച്ചിരുന്നതായി നിങ്ങള്‍ക്കറിയാം,കൂടെക്കൂടെ ഡിസ്റ്റില്‍ഡ് വാട്ടര്‍ ഉപയോഗിച്ചു ടോപ്‌ അപ്പ് ചെയ്യണമെന്നുമാത്രമേ ഉണ്ടായിരുന്നുള്ളൂ.എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന ബാറ്ററികള്‍ രണ്ടോ ,മൂന്നോ അല്ലെങ്കില്‍ ഗ്യാരണ്ടി തീരുന്നതുവരെ മാത്രമേ  പ്രവര്‍ത്തനശേഷി നല്‍കാറുള്ളൂ.ടെക്നോളജി,വളരെയധികം വികസിച്ചിട്ടും ഇങ്ങനെ ബാറ്ററികളുടെ കാലാവധി കുറഞ്ഞു കുറഞ്ഞു വരുന്നത് പുതിയ ബാറ്ററികള്‍ വില്‍പ്പന നടന്നാല്‍ മാത്രമേ കമ്പനികള്‍ക്ക് നിലനില്‍പ്പുള്ളൂ,എന്നതുകൊണ്ട്‌മാത്രമാണ്.അല്ലാതെ ഒരിക്കല്‍ വിറ്റ ബാറ്ററി തകരാറുകള്‍ ഒന്നും കൂടാതെ അഞ്ചു-പത്തു വര്‍ഷം പ്രവര്‍ത്തിച്ചാല്‍ കമ്പനി പൂട്ടിപ്പോകില്ലേ ഇതുകൊണ്ടുള്ള നഷ്ടം ഉപഭോക്താക്കളായ നമ്മള്‍ക്ക് മാത്രമാണ്.
വര്‍ഷങ്ങള്‍ക്കു മുന്‍പ് ബാറ്ററികമ്പനികള്‍ ബാറ്ററികളുടെ സള്‍ഫേറ്റ് ഫോര്‍മേഷന്‍ തടയാന്‍ ഉപയോഗിച്ചിരുന്ന ബ്ലാങ്ക് ഫിക്സുകള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നില്ല എന്നതാണ് ടെക്നോളജി വളരെയധികം വികസിച്ചിട്ടും ബാറ്ററി ലൈഫ് കുറഞ്ഞു പോകുന്നതിന്‍റെ രഹസ്യം.പഴയകാല ബാറ്ററികളില്‍ ഉപയോഗിച്ചിരുന്ന അതെതരം ബ്ലാങ്ക് ഫിക്സ് ഇപ്പോള്‍ ബാറ്ററിബൂസ്റ്റര്‍ എന്ന പേരില്‍ വിപണിയില്‍.ലഭ്യമാണ്.പരീക്ഷിച്ചറിയൂ 

ബാറ്ററിബൂസ്റ്ററിന്‍റെ മാന്ത്രിക സ്പര്‍ശം നിങ്ങള്‍ ഉപയോഗിക്കുന്ന  ബാറ്ററികളില്‍.അവ ദീര്‍ഘകാലം തകരാര്‍ ഇല്ലാത്ത സേവനം നിങ്ങള്‍ക്ക് നല്‍കുന്നു.